കവിതകള്‍

  ഫേസ് ബുക്കില്‍ നിന്നും തിരഞ്ഞെടുത്ത കവിതകള്‍
 
 
ഒരു രാത്രിയും പകലുമാണ് പ്രണയം,
രാത്രിത്ത​ണുപ്പിനറിയില്ല പകലത്തെ പൊള്ളുന്ന ചൂട്.
...........................സൈനുല്‍ ആബിദ് പി പി
 
 
 
ടീച്ചറെ ടീച്ചറെ...
കുന്നിന്റെ ഉച്ചിയില്‍ നിന്നും വരുന്ന
ഇളം കാറ്റിനെ,
മഴയുടെ അവസാന തുള്ളിയെ,
ക്ലാസ് നിശബ്ധമാകും മുന്‍പുള്ള അടക്കം പറച്ചിലുകളെ
... വരാന്തയില്‍ തിരക്കില്‍ വീണുപോയ കുറ്റിപെന്‍സിലിനെ
ഒടുവില്‍ കൊഴിഞ്ഞ കൊന്നയിലയെ
ഒരു പളുങ്ക് പാത്രത്തില്‍
വിത്തായ്‌ മുളപ്പിച്ച്
കാത്തിരിക്കണേ.....
---സൈനുല്‍ ആബിദ് പി പി
 
വാക്കെരിയുന്നോരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നീടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരി
ഓര്‍ക്കപ്പുറത്തൊരു ചെമ്പരത്തി ... 
---കുരീപ്പുഴ ശ്രീകുമാര്‍
 
സൗഹൃദം


ആരായിരുന്നു നമ്മള്‍
പരസ്പരം മനസ്സിലാക്കാതെ പോരടിച്ചവര്‍
പരസ്പരം സ്നേഹിക്കാതെ കലഹിച്ചവര്‍
പരസ്പരം അടുക്കാതെ അകന്നു പോയവര്‍
ഉള്ളിലുള്ള ഇഷ്ടം അറിയാതെ പോയവര്‍
കാലം കടന്നു പോകുമ്പോള്‍
ഋതുക്കള്‍ മാറിവരുമ്പോള്‍
നമ്മള്‍ പരസ്പരം ഓര്‍ക്കും
ആഓര്‍മ്മ ഒരു തുള്ളി കണ്ണീരോടെയെങ്കില്‍
നിശ്ചയം ! നമുക്കിടയില്‍
ഒരു സൗഹൃദം ഉണ്ടായിരിന്നു



റസ് ലത്ത്(RASLATH) കൊമേഴ്സ്-2009-2011

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ