സിനിമാ പാഠങ്ങള്‍


പഥേര്‍ പാഞ്ചലിസിനിമയുടെ മലയാളം സബ്ടൈറ്റില്‍സ് താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്  പ്ലെയറിന്റെ subtitles ല്‍ ക്ലിക് ചെയ്ത് upload ചെയ്യുക മലയാളം സബ്ടൈറ്റില്‍സില്‍ സിനിമകാണിക്കാം



https://www.dropbox.com/s/2tg379ygfxwi1i1/Pather%20Panchali%20%5B1%20CD%20DVD%20RiP%5D%20%5BMAL%5D%20%5BMSone%5D%20by%20Jeshi%20Mon.srt


കൂടുതല്‍ സിനിമകളുടെ മലയാളം സബ്ടൈറ്റില്‍സുകള്‍ക്ക് സന്ദര്‍ശിക്കുക

http://malayalamsubtitles.blogspot.in



നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക് 


1985ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാപ്രദര്‍ശനം പാരീസില്‍ നടത്തി. വൈകാതെ മുംബൈയില്‍ 1897ല്‍ ചില സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 1900ത്തോടെ ഫ്രഞ്ച്, ഇറ്റാലിയന്‍, ബ്രിട്ടീഷ്, ഡാനിഷ് സിനിമകള്‍ ഇന്ത്യയില്‍ നിരന്തരം റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം, ദാദാ സാഹിബ് ഫാല്‍ക്കേയുടെ 'രാജാ ഹരിശ്ചന്ദ്ര' പുറത്തുവന്നു. 1928ല്‍ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ 'വിഗതകുമാരന്‍' പുറത്തുവന്നു. ലോകത്തിലെ ആദ്യ ശബ്ദ ചിത്രം ജാസ്സിംഗര്‍ (1927) അമേരിക്കയില്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ സിനിമ 'ആലം ആര' (1931) യിലൂടെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം രണ്ടാമത്തെ നിശബ്ദ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ' റിലീസ് ചെയ്തു. തമിഴും തെലുങ്കും മലയാളത്തിനു മുമ്പു തന്നെ ശബ്ദിക്കാന്‍ തുടങ്ങി. ജെ സി ഡാനിയല്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത വിഗതകുമാരന്‍ പ്രദര്‍ശന വിജയം നേടിയെങ്കിലും സാമ്പത്തികത്തകര്‍ച്ചയില്‍പെട്ട ഡാനിയലിന് കടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സാങ്കേതികോപകരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. പിന്നീട് ചിത്രം നിര്‍മ്മിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പലരും നിര്‍മ്മാണരംഗത്തു വരാന്‍ മടിച്ചുനിന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം, നാഗര്‍കോവില്‍ സ്വദേശി ആര്‍ സുന്ദര്‍രാജ് നിര്‍മ്മിച്ച് വൈ വി റാവു സംവിധാനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ പൂര്‍ത്തിയായത്. സി വി രാമന്‍പിള്ളയുടെ വിഖ്യാത നോവലിനെ അവലംബിച്ച് നിര്‍മ്മിച്ച ചിത്രത്തിന് നോവലിന്റെ മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' തീയറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. എന്നാല്‍ സുന്ദര്‍രാജും നോവല്‍ പ്രസാധകരായ കമല ബുക്ക് ഡിപ്പോക്കാരും തമ്മിലുണ്ടായ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധിയെത്തുടര്‍ന്ന് ഒറ്റ പ്രദര്‍ശനത്തോടെ ചിത്രം നിരോധിച്ചു. പിന്നീട് നീണ്ട അമ്പതുകൊല്ലം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തകരപ്പെട്ടിയില്‍ വിശ്രമിക്കേണ്ടിവന്നു. നാടകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരണം സാധിച്ചത്. സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രിന്റ് പൂണെയിലെ 'നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍' സൂക്ഷിച്ചിട്ടുണ്ട്
Labels: സിനിഡയറി 
FILM EDITING EXAMPLES

 



തിരക്കഥാ പാഠങ്ങള്‍

ചലച്ചിത്രങ്ങള്‍ക്കോ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കോ വേണ്ടിയുള്ള
ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ തിരക്കഥ എന്നു പറയുന്നത്. ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങൾ, ശബ്ദം, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം.ചലച്ചിത്രത്തിന്റെ രൂപരേഖ. തിരക്കഥ, അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേണ്ടിയാണ് തയാറാക്കുന്നത്. ബെർഗ്മാൻ, ഫെല്ലിനി, കുറസോവ, അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ്. തിരക്കഥ ചലച്ചിത്രത്തിന്റെ അസ്തിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട്.
 

പൂര്‍ണമാക്കപ്പെടുന്ന ഒരു തിരക്കഥയെ ആറ് ഘട്ടങ്ങളായി തിരിക്കാം.

1.ഇതിവൃത്തം(synopsis)
2.പ്രതിപാദനം(treatment)
3.വണ്‍  ലൈന്‍(scene order)
4.തിരക്കഥ -സംഭാഷണം(script)
5.സംവിധായകന്റെ തിരക്കഥ(shooting script)
6.സ്ക്കെച്ചു(story board)

ഒരു കഥ കണ്ടെത്തലാണ് ഇതിവൃത്തം.കഥയെ വിശ്വസനീയമായ രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു.സിനിമാറ്റിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന യുക്തിയിലൂടെ പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കണം.സിനിമാട്ടിക്കിനു ഒരു ഉദാഹരണം പറയാം:നാടകത്തില്‍ ഒരേ സ്റ്റേജില്‍ രഹസ്യം പറയുന്ന ആളും അത് കേള്‍ക്കാതെ നില്‍ക്കുന്ന ആളും ഉണ്ടായിരിക്കും.സിനിമയില്‍ അപ്രകാരം ഒരു സീന്‍ എളുപ്പമല്ല. അഥവാ ഇങ്ങനെ ചെയ്‌താല്‍ അതൊരു നാടകത്തിന്റെ തോന്നല്‍ ഉണ്ടാക്കും.കളിയാട്ടം സിനിമയില്‍ ഇത്തരം ഒരു ദൃശ്യം കാണുന്നുണ്ട്.നാടകത്തില്‍ പുഴകളും കടലും കാണിക്കേണ്ടതില്ല. അത് അഭിനയം വഴിയായി കാണികള്‍ കണ്ടതായും കടലില്‍ യാത്ര ചെയ്യുന്നതായും സങ്കല്പ്പിക്കുകയാണ്.
ചുരുക്ക രൂപത്തിലുള്ള മൂലകഥയെ സീനുകളാക്കി മാറ്റുന്നതിനായി ആദ്യം കഥയെ വണ്‍ ലൈന്‍ ആക്കുന്നു.ഓരോ സീനും രണ്ടോ മൂന്നോ വരികളാക്കി എഴുതുന്നു.ഇതനുസരിച്ചാണ് തിരക്കഥയുടെ ഓരോ സീനും തയ്യാറാക്കുന്നത്.അതായത് സീനുകളുടെ ക്രമം വച്ച് തയ്യാറാക്കുന്നു.
കഥ ഷോട്ടുകളിലൂടെ കടന്നു പോകുന്നത് പ്രതിപാദന ഘട്ടത്തിലാണ്.ഇവിടെ സിനിമയുടെ ട്രീട്മെന്റ്റ് ഹാസ്യമാണോ,ഗൌരവമാണോ എന്നിവ തീരുമാനിക്കുന്നു.
തിരക്കഥ എന്ന രൂപം സിനിമയുടെ കരടു ജോലി മാത്രമാണ്.സംവിധായകന്‍ ചിത്രീകരണത്തിനു വേണ്ടി തയ്യാറാക്കുന്ന തിരക്കഥ രൂപം ഒരു പക്ഷെ തിരക്കഥ യുടെ രചയിതാവിനെ നിരാശപ്പെടുത്തിയെക്കാം.കാരണം സംവിധായകന്‍ സ്വീകരിക്കുന്ന പല കണക്കു കൂട്ടലുകള്‍ തിരക്കഥകൃത്തിന്റെ സങ്കല്‍പ്പങ്ങളെ തല്ലിക്കെടുത്തിയെക്കാം.


സംവിധായകന്റെ തിരക്കഥ ഒരു കരടു മാത്രമാണ്.തിരക്കഥ കൃത്ത് എഴുതിയവയെല്ലാം സംവിധായകന്‍ ചിത്രീകരിക്കുകയില്ല.ഇപ്രകാരം തയ്യാറാക്കുന്ന തിരക്കഥ ഒരു സാഹിത്യ രൂപമാണോയെന്നു ചിലര്‍ സംശയിക്കാറുണ്ട്.അതിനുതിരക്കഥാ രചയിതാക്കള്‍ ചിരിച്ചു കാണിക്കുയേചെയ്യൂ. തിരക്കഥാ രചയിതാവിന്റെ ലക്ഷ്യം തന്റെ സിനിമയുടെ ദൃശ്യ സാഫല്യമാണ്.ദൃശ്യ അനുഭൂതിയാണ്.

ദൃശ്യ പാഠങ്ങള്‍ - കമല്‍,പി.എ.ബക്കര്‍-വീഡിയോ ക്ലാസ്സ് 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ